മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ ഗുരുവന്ദനം കലോത്സവം ഇന്ന് 9 മുതൽ മുണ്ടക്കയം 52-ാം നമ്പർ ശാഖാ ഹാളിൽ നടത്തും. യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷത വഹിക്കും. കലോത്സവം കോർഡിനേറ്റർ ഷാജി ഷാസ് മുഖ്യ പ്രഭാഷണം നടത്തും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി 382 കലാ-സാഹിത്യ പ്രതിഭകൾ
കലോത്സവത്തിൽ മൽസരിക്കും. ഗുരുദേവകൃതി ആലാപനം, ലളിതഗാനം, സംഘഗാനം, പദ്യപാരാ യണം, പ്രസംഗം, ഫാൻസിഡ്രസ്, മിമിക്രി, മോണോ ആക്ട്, തിരുവാതിര, കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്ര രചന തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. യൂണിയൻ ഗുരുവന്ദനം കലോത്സവത്തിൻ്റെ മുന്നോടിയായി ഹൈറേഞ്ച് യൂണിയന് കീഴിലെ 38 ശാഖകളിലും നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർ, പൊൻകുന്നം, മുണ്ടക്കയം, ഏന്തയാർ, വണ്ടൻപതാൽ, പെരുവന്താനം, കോരുത്തോട്, മേഖല കലോത്സവങ്ങളിൽ മത്സരിച്ചു. മേഖല കലോത്സവങ്ങളിൽ വിവിധയിനങ്ങളിൽ ഒന്നാം സമ്മാനം ലഭിച്ചവരാണ് ഇന്നു നടക്കുന്ന യൂണിയൻതല ഗുരു വന്ദനം കലോത്സവത്തിൽ മൽസരിക്കുന്നത്. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന
ശാഖകൾക്ക് എവർ റോളിംഗ് ട്രോഫിയും, വിജയികൾക്കും, പങ്കെടുക്കുന്നവർക്കും സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും നൽകും. യൂണിയന് കീഴിലെ 38 ശാഖകളിലെയും അംഗങ്ങളുടെ കലാ - സാഹിത്യ അഭിരുചി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായിണ് ഹൈറേഞ്ച് യൂണിയൻ ഗുരുവന്ദനം കലോത്സവം
നടത്തുന്നത്.