nagaresh

വൈക്കം: വൈക്കം ഗൗഡ സാരസ്വത ബ്രാഹ്മണ സമാജത്തിന്റ ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഹൈക്കോടതി ജസ്റ്റിസ് എൻ.നഗരേഷ് നായ്ക്ക് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഉമേഷ് ഷേണായ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമചന്ദ്ര പ്രഭു, മുൻ പ്രസിഡന്റ് മനോഹർ ജി.പൈ, ആർ.രതീഷ് കുമാർ, രാജൻ പി.മാടയിൽ എന്നിവർ പ്രസംഗിച്ചു. സമാജത്തിന്റ മുൻ പ്രസിഡന്റുമാരെയും, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ആദരിച്ചു. ശതബ്ദിയോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഭാഗവത സപ്താഹവും സമാജത്തിൽ നടക്കും.