surendran

മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം പറത്താനം ശാഖാ സെക്രട്ടറി പി.വി സുരേന്ദ്രന് സഹപ്രവർത്തകരുടെയും യൂണിയൻ ശാഖാ യോഗങ്ങളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്നും വിലാപ യാത്രയായാണ് ഭൗതികശരീരം വീട്ടിലെത്തിച്ചത്. ഹൈറേഞ്ച് യൂണിയനു വേണ്ടി പ്രസിഡന്റ് ബാബു ഇടയാടിക്കുഴിയും, സെക്രട്ടറി അഡ്വ. പി. ജീരാജും ചേർന്ന് പുഷ്പചക്രം അർപ്പിച്ചു. യൂണിറ്റിലെ മുഴുവൻ ശാഖാ യോഗങ്ങൾക്കും വേണ്ടി യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, എംപ്ലോയീസ് ഫോറം, പെൻഷനേഴ്‌സ്, വൈദികയോഗം, കുടുംബയൂണിറ്റുകൾ, സ്വാശ്രയ സംഘങ്ങൾ എന്നിവയ്ക്ക് പ്രത്യേകം പുഷ്പചക്രം അർപ്പിച്ചു. പൂഞ്ഞാർ അജി തന്ത്രികൾ അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകി. മൂന്നു പതിറ്റാണ്ടിലേറെയായി നിസ്വാർത്ഥ സേവനവുമായി സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. സുരേന്ദ്രന്റെ അകാല നിര്യാണം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് കനത്ത
നഷ്ടമാണ്. അനുശോചന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, സെക്രട്ടറി അഡ്വ. പി.ജീരാജ്, വൈസ് പ്രസിഡന്റ് അഡ്വ. ലാലിറ്റ് എസ്. തകടിയേൽ, യോഗം ബോർഡ് അംഗങ്ങളായ ഷാജി ഷാസ്, ഡോ. പി. അനിയൻ, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനിത ഷാജി, ശാഖാ പ്രസിഡന്റ് ജയലാൽ, വൈസ് പ്രസിഡന്റ് സന്തോഷ്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ശ്രീകാന്ത്, വനിതാസംഘം യൂണിയൻ സെക്രട്ടറി സിന്ധു മുരളീധരൻ, ശാഖാ ഭാരവാഹികൾ, ജനപ്രതിനിധികൾ, വിവിധ സാമുദായിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.