acc

കടുത്തുരുത്തി :കുറുപ്പന്തറ കടവിന് സമീപം മെയിൻ റോഡിൽ നിന്നും തോട്ടിലേക്ക് വാഹനം മറിഞ്ഞ് അപകടമുണ്ടായ സാഹചര്യത്തിൽ സുരക്ഷാസംവിധാനം ഒരുക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.

കുറുപ്പന്തറകടവ് ഭാഗത്ത് വളഞ്ഞു പോകുന്ന റോഡ് മനസിലാക്കാൻ കഴിയുന്ന വിധത്തിൽ വ്യക്തതയുള്ള ദിശാ ബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. കുറുപ്പന്തറകടവിലെ വളവ് ഭാഗത്തുള്ള റോഡ് അരികിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.