കട്ടപ്പന :കോൺഗ്രസ് ഉടുമ്പൻഞ്ചോല അസംബ്ലി പ്രസിഡന്റ് ആനന്ദ് തോമസിനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത തങ്കമണി എസ്.ഐ ഐൻ ബാബുവിനെ സസ്‌പെൻഡ് ചെയ്യണമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈ.എസ്. പി ഓഫീസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി മാർച്ച് ഉദ്ഘാടനം ചെയ്തു.
മഹേഷ് മോഹനൻ, നോജ് രാജൻ , അഫിൻ ആൽബർട്ട്, ഷാനു ഷാഹുൽ,മെൽവിൻ മാത്യു. സിജു ചക്കും മൂട്ടിൽ എന്നിവർ നേതൃത്വം നൽകി.