goat

കാഞ്ഞാർ: ചക്കിക്കാവിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. ഐമനത്ത് മനോജിന്റെ വീട്ടിലെ ആടുകളെയാണ് കൊന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടുകാർ എത്തുമ്പോൾ പുരയിടത്തിൽ കെട്ടിയിരുന്ന ആടുകൾ ചത്ത നിലയിലായിരുന്നു.

രണ്ട് മാസമായി ചക്കിക്കാവിന്റെ സമീപ പ്രദേശങ്ങളായ കുടയത്തൂർ, അടൂർമല, മുട്ടം പ്രദേശങ്ങളിൽ പുലിയെ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടിന് കുടയത്തൂരിൽ പുലിയെ കണ്ടതായി പ്രദേശവാസി പറഞ്ഞിരുന്നു. മൂന്ന് ആഴ്ചയായി കാണാമറയത്തായിരുന്ന പുലിയാണോ ആടുകളെ കൊന്നതെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്.