ഏറ്റുമാനൂർ: എസ്.എൻ.ഡി.പി യോഗം 5518-ാം നമ്പർ ഏറ്റുമാനൂർ ഈസ്റ്റ് ശാഖ ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ കുടുംബസംഗമം ശാഖാ പ്രസിഡന്റ് കെ.കെ.സോമൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.കെ. സുജമോൾ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിലെ സി.എസ്.സന്തോഷ് കോത്തല പ്രഭാഷണം നടത്തി.