പാലാ: സെന്റ് തോമസ് കോളേജ് 1964-67 ഇക്കണോമിക്‌സ് ബി.എ ബാച്ച് വിദ്യാർത്ഥികൾ 60ാം വർഷ വാർഷികാഘോഷങ്ങൾക്കായി ഒത്തുചേർന്നു. 60 വർഷം മുൻപു 60 വിദ്യാർത്ഥികളും 30 വിദ്യാർത്ഥിനികളുമായി രൂപംകൊണ്ട ബാച്ചിന് പാലാ സെന്റ് തോമസ് കോളേജിലെ ആദ്യ ബി.എ മിക്‌സഡ് ക്ലാസ് എന്ന പ്രത്യേകതയുമുണ്ട്.
പ്രിൻസിപ്പൽ ഡോ.ജയിംസ് മംഗലത്ത്, വൈസ് പ്രിൻസിപ്പൽ ഫാ.കുര്യാക്കോസ് കാപ്പിൽപറമ്പിൽ, ബർസാർ ഫാ.മാത്യു ആലപ്പാട്ടുമേടയിൽ, കോളേജ് അലൂമിനി അസ്സോസിയേഷൻ സെക്രട്ടറി ഡോ.സാബു ഡി മാത്യു, ഇക്കണോമിക്‌സ് അലൂമിനി പ്രസിഡന്റ് ഡോ.വി.വി. ജോർജുകുട്ടി, മുൻ പ്രിൻസിപ്പൽ ഡോ.ജോയി ജോർജ്, എച്ച്.ഒ.ഡി ഡോ.കെ.സി ബിജു എന്നിവർ പ്രസംഗിച്ചു.
വജ്രജൂബിലി സഹപാഠികളെ പ്രതിനിധീകരിച്ച് അഡ്വ.കാതറീൻ ജോസഫ്, അഡ്വ. ഡി.ശങ്കരൻകുട്ടി, പ്രൊഫ. പി.എസ്.മാത്യു, നന്ദകുമാരൻ കർത്താ, എൻ.പുരുഷോത്തമൻ,പി.കെ. വിശ്വനാഥൻ, ടോം തോമസ് എന്നിവർ ഓർമകൾ പങ്കുവച്ചു.