കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടനിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ നിർവഹിച്ചു. സ്വഭവനങ്ങളിലേയ്ക്കുള്ള കുടകൾ മിതമായ നിരക്കിൽ നിർമ്മിച്ചെടുക്കുവാൻ അവസരമൊരുക്കുന്നതോടൊപ്പം കുട നിർമ്മാണത്തിലൂടെ വരുമാനം കണ്ടെത്തുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. മാസ്റ്റർ ട്രെയ്‌നർ ആൻസമ്മ ബിജു പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. കെ.എസ്.എസ്.എസ് പ്രവർത്തന ഗ്രാമങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രതിനിധികൾക്കായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.