പാലാ: അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു സാഹിത്യസാംസ്‌കാരിക പ്രവർത്തകൻ ഇടമറ്രം രത്‌നപ്പനെന്ന് സാഹിത്യകാരൻ സക്കറിയ പറഞ്ഞു.

ഗാന്ധിയനും പ്രഭാഷകനുമായിരുന്ന ഇടമറ്റം രത്‌നപ്പന്റെ സമ്പൂർണകൃതികൾ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലാ സഹൃദയ സമിതിയുടെയും സഫലം 55 പ്ലസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സമ്മേളനത്തിൽ എം.എസ്.ശശിധരൻനായർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തി. രവി പാലാ പുസ്തകം ഏറ്റുവാങ്ങി. രവി പുലിയന്നൂർ, വി.എം.അബ്ദുള്ളാഖാൻ, പി.എസ്.മധുസൂദനൻ, ബാബുരാജ്, ഡോ.സാബു ഡി.മാത്യു, കഥാകാരി ഡി.ശ്രീദേവി, ജോണി മണിമല തുടങ്ങിയവർ പ്രസംഗിച്ചു.