കുമരകം: എസ്.എസ്.എൽ.സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കുമരകം ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് കുടുംബശ്രീ എ.ഡി.എസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് മെമ്പർ പി.കെ സേതു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്തു. അക്കൗണ്ടൻ്റ് സ്മിത.കെ.സോമൻ, നാഷണൽ സ്കൂൾ വടംവലി മത്സരത്തിൽ സ്വർണ മെഡൽ നേടിയ കേരളാ ടീം അംഗം ശ്രീലക്ഷ്മി രജീഷ് എന്നിവരെ ആദരിച്ചു. സി.ഡി.എസ് ചെയർപേർസൺ ഉഷാ സലി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ രജിത കൊച്ചുമോൻ, അംഗം ശ്രുതി ശ്രീജിത്ത്, എ.ഡി.എസ് അംഗങ്ങളായ ലൈല ശ്രീധരൻ, രമ്യാ ഷിജോ, ബിന്ദു സുരേഷ്, കുമാരി ജയൻ, ബിന്ദു അനിൽ എന്നിവർ നേതൃത്വം നൽകി.