രാമപുരം: സെന്റ് അഗസ്റ്റിൻസ് ഹയർസെക്കന്ററി സ്‌കൂൾ ആലുമ്‌നി അസോസിയേഷൻ വാർഷിക പൊതുയോഗവും പി.എ.ഉലഹന്നാൻ പേരുക്കുന്നേൽ മെമ്മോറിയൽ അവാർഡ് ദാനവും രാമപുരത്ത് നടന്നു. കവിയും ഗാനരചയിതാവും സംഗീതാജ്ഞനും പൂർവവിദ്യാർത്ഥിയുമായ നാരായണൻ കാരനാട്ടിന് അവാർഡ് സമ്മാനിച്ചു. പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ആലുംനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. എൻ.രാജേന്ദ്രൻ ,കെ.കെ.ജോസ് കരിപ്പാക്കുടിയിൽ, സിജി സെബാസ്ര്യൻ ,മാർട്ടിൻ പി.എ, ജോജി ജോൺ എന്നിവർ പ്രസംഗിച്ചു