മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്‌മെന്റും തേനി അരവിന്ദ് ഹോസ്പിറ്റലും കാഞ്ഞിരപ്പള്ളി ഐസൺ ഡെന്റൽ ക്ലിനിക്കും സംയുക്തമായി സൗജന്യ നേത്ര ദന്തരോഗ ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ: പി.ജീരാജ് നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി അഖിൽനാഥ് സ്വാഗതം ആശംസിച്ചു. 500 പേർ ക്യാമ്പിൽ പങ്കെടുത്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ അംഗങ്ങളായ സതീഷ് ബാബു, സനൂപ് വി.സി, ഷൈജു കൂട്ടിക്കൽ, ബിനീഷ് കൊമ്പുകുത്തി, വനിതാസംഘം യൂണിയൻ സെക്രട്ടറി സിന്ധു മുരളീധരൻ, കെ.എസ് രാജേഷ് ചിറക്കടവ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.