പാലാ: വിളക്കിത്തല നായർ സമുദായത്തിന് സർക്കാർ അർദ്ധസർക്കാർ നിയമനങ്ങളിൽ പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് വി.എൻ.എസ് ഉഴവൂർ ശാഖാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എൻ. അനിൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറി പി.ബി.സിജു മുഖ്യപ്രഭാഷണം നടത്തി. ഷിനീബ് കുമാർ, എൻ.എൻ.ജയ്മോൻ എന്നിവർ പ്രസംഗിച്ചു.