കുമരകം: പാഴാകുന്ന അദ്ധ്വാനം, ഒപ്പം സാമ്പത്തിക നഷ്ടവും... കുമരകം മൂലേപ്പാടം പാടശേഖരത്തെ കർഷകരുടെ ആശങ്ക ഒഴിയുന്നില്ല. പാടത്തെ വെള്ളക്കെട്ടിൽ നാശത്തിന്റെ വക്കിലാണ് 20 ദിവസം പ്രയമായ നെൽചെടികൾ. ദിവസങ്ങളായി ചെയ്യുന്ന മഴയിൽ പാടത്ത് വെള്ലം നിറഞ്ഞു. അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം മൂലം വെള്ളം വറ്റിക്കാനും കഴിയുന്നില്ല. 250 എക്കറുള്ള തെക്കേ മൂലേപ്പാടം പാടശേഖരത്ത് 5നായിരുന്നു വിതയുത്സവം. കൃഷി നശിച്ചാൽ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടാവുക.