കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജുകളിൽ ഒന്നാം വർഷ ബി.എഡ് പ്രോഗ്രാമുകളിൽ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതത് കമ്മ്യൂണിറ്റികളിൽപ്പെട്ട എയ്ഡഡ് കോളജുകളിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
മാനേജ്‌മെൻറ് ക്വാട്ട പ്രവേശനത്തിന് അപേക്ഷകർ കോളജുകളിൽ ഓൺലൈൻ ക്യാപ്പ് അപേക്ഷാ നമ്പർ നൽകണം
സംവരണാനുകൂല്യത്തിനുള്ള രേഖകളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യേണം.
കൂടുതൽ വിവരങ്ങൾക്ക് 0481-2733511, 0481-2733521, 0481-2733518 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. ഇ-മെയിൽ: bedcap@mgu.ac.in