വൈക്കം : വൈക്കം ജനമൈത്രി പൊലീസിന്റേയും, ജനമൈത്രി സമിതിയുടേയും നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നടപ്പാക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും ഇന്ന് രാവിലെ 11ന് വൈക്കം വെൽഫയർ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 21 സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 125 വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകുന്നത്. സമ്മേളനം ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്യും. സ്‌റ്റേഷൻ ഹൗസ് ഓഫീസർ എസ്.ദ്വിജേഷ് അദ്ധ്യക്ഷത വഹിക്കും. ജനമൈത്രി സി.ആർ.ഒ ജോർജ് മാത്യു, കോ-ഓർഡിനേറ്റർ പി.എം.സന്തോഷ്‌കുമാർ എന്നിവർ നേതൃത്വം നൽകും.