pari

കോട്ടയം : ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ പ്രദേശങ്ങളിലും ഫലവൃക്ഷത്തൈകൾ നടാൻ കർഷകമോർച്ച ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.വാസൻ പ്രമേയം അവതരിപ്പിച്ചു. പി.എൻ. പ്രതാപൻ കല്ലറ, എ.ജി.സദാശിവൻ, എ.എസ്. അനിഷ്, സി.എൻ.ശശികുമാർ മുണ്ടക്കയം, പി.പി.പ്രസന്നകുമാർ മാടപ്പള്ളി, എം.എൻ. ബാലകൃഷ്ണപിള്ള, കെ.അജിത്ത് പ്രസാദ്, കെ.ഷൺമുഖദാസ്, ബിജുലാൽ, രതീഷ് ഏറ്റുമാനൂർ, കെ.എൻ. ശശികുമാർ എന്നിവർ സംസാരിച്ചു.