വൈക്കം: കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയായി റോഡിലെ വെള്ളക്കെട്ട്. മുനിസിപ്പൽ 19ാം വാർഡിലെ തുണ്ടത്തിൽ റോഡിലെ വെള്ളക്കെട്ടാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഒറ്റമഴയിൽ തന്നെ റോഡ് തോടായി മാറും.
ഇവിടെ റോഡിന്റെ ഇരുഭാഗത്തും ഓട ഉണ്ടായിരുന്നു. എന്നാൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ഇടുന്നതിനിടയിൽ നിലവിലെ ഓട മൂടി പോയത് നേരേയാക്കുവാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ലെന്ന് സമീപമുള്ളവർ പറയുന്നു. വെള്ളം ഒഴുകി പോകാൻ സാധിക്കാതെ വന്നത് റോഡിലെ വെള്ളക്കെട്ടിന് കാരണമായി.
ഇതുവഴി വാഹനങ്ങൾ വരുന്ന അവസരത്തിൽ കാൽനടയായി വരുന്നവരുന്നവരുടെ ശരീരത്തിലും വസ്ത്രത്തിലും ചെളിവെള്ളം ആകും. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.