pgm-nair

വൈക്കം : നടുവിലെമുറി 1573ാം നമ്പർ എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും എൻഡോവ്‌മെന്റ് വിതരണവും പ്രതിഭകളെ ആദരിക്കലും താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജയകുമാർ തെയ്യാനത്തുമഠം അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി അഖിൽ.ആർ.നായർ എൻഡോമെന്റ് വിതരണം നടത്തി. വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ കുന്നത്ത്, വനിതാസമാജം പ്രസിഡന്റ് രാജലക്ഷ്മി, കരയോഗം സെക്രട്ടറി രാജേന്ദ്രദേവ് എന്നിവർ പ്രസംഗിച്ചു. കരയോഗത്തിന്റെ കീഴിലുള്ള ചീരംകുന്നുംപുറം പാർത്ഥസാരഥി ക്ഷേത്രത്തിലെ പുനരുദ്ധാരണ അഷ്ടബന്ധ നവീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗം തീരുമാനിച്ചു.