വൈക്കം : സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച നമ്മുടെ വിദ്യാലയം നന്മയുടെ ലോകം സാംസ്‌കാരിക സംഗമം സംസ്ഥാന പ്രസിഡന്റ് കെ എം വർഗീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വിനോദ് തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഷാജിമോളും, കുഞ്ഞിളം കയ്യിൽ സമ്മാനവിതരണം മാദ്ധ്യമ പ്രവർത്തകൻ സണ്ണി ചെറിയാനും ഉദ്ഘാടനം ചെയ്തു. യു.ഐസക് മുഖ്യപ്രഭാഷണവും, ഷീല ദിലീപ് ഗുരുവന്ദനവും നടത്തി. സേതുലക്ഷ്മി അനിൽകുമാർ, വി.വി.കനകാമ്പരൻ, ടി.വൈ.ജോയി, ബെന്നി ജോർജ്, വി.എം. ബിജിമോൾ, ദിലീപ് തച്ചേരിൽ, സുശീല ഗോപാലൻ, സതി മണി തുടങ്ങിയവർ സംസാരിച്ചു.