വൈക്കം : അക്ഷയ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, മികച്ച വിജയം നേടിയവർക്ക് പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ആറാട്ടുകുളങ്ങര എസ്.എൻ.ഡി.പി പ്രാർത്ഥനാലയത്തിൽ നടന്ന സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ശബരിമല മുൻ മേൽശാന്തി ഇടമന ദാമോദരൻ പോറ്റി അനുഗ്രഹ പ്രഭാഷണം നടത്തി. ഉപഭോക്തൃ കമ്മിഷൻ അംഗവും കവിയുമായ വൈക്കം രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.കെ വിജയകുമാരി, നഗരസഭ കൗൺസിലർ എബ്രഹാം പഴയകടവൻ, അക്ഷയ വനിതാ പ്രസിഡന്റ് ഷീബാ പ്രകാശം എന്നിവർ പ്രസംഗിച്ചു.