കോട്ടയം: സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി. കുര്യനാട് ചാവറ സി.എം.ഐ പബ്ലിക് സ്‌കൂളിൽ നടന്ന ക്ലാസ് പ്രിൻസിപ്പൽ ഫാ. മിനേഷ് പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. 110 ഡ്രൈവർമാർ പങ്കെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായ ഫെനിൽ ജെയിംസ് തോമസ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജോബിൻ കെ. ജോൺ, കുറവിലങ്ങാട് എസ്.ഐ. കെ.വി. സന്തോഷ്, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.പി. മനോജ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി.