seminar

പാലാ: പാലാ റോട്ടറി ക്ലബ്​ സത്‌രംഗി പ്രോജക്ട്,​ മരിയ സദനം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 'ലഹരിപദാർത്ഥങ്ങളുടെ ആസക്തി പ്രതിരോധിക്കുക' എന്ന വിഷയത്തിൽ പാലാ മരിയസദനത്തിൽ 'മോചനം' എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.

യുവതലമുറയെ കാർന്നുതിന്നുന്ന നിക്കോട്ടിൻ, ആൽക്കഹോൾ, ഡ്രഗ്‌സ്, ഇന്റർനെറ്റ് അഡിക്ഷൻ എന്നീ ആസക്തികളിൽ നിന്ന് മോചനം നേടുന്നതിനുള്ള ബോധവൽക്കരണ ക്ലാസുകൾ പാലാ റോട്ടറി സത്‌രംഗി ചെയർമാൻ ഡോ. ജി ഹരീഷ് കുമാർ നയിച്ചു. മരിയസദനത്തിൽ ലഹരി വിമുക്തി തേടുന്ന നൂറോളം രോഗികൾ ഉണ്ട്. ഇവർ ലഹരിയുടെ ഉയോഗത്തിൽ നിന്നും വിമുക്തി നേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചതും, മരിയ സദനത്തിലെ കുട്ടികൾ ലഹരി വിമുക്തിയെ സംബന്ധിച്ച് മൈം അവതരിപ്പിച്ചതും ചടങ്ങിൽ ശ്രദ്ധേയമായി.

പാലാ റോട്ടറി പ്രസിഡന്റ് ഡോ. ജോസ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ച സെമിനാറിന്റെ ഉദ്ഘാടനം പാലാ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ നിർവഹിച്ചു. മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ്,​ വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, നിഖിൽ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾ നാളെയുടെ ശില്പികൾ അവർ ഒന്നിനും അടിമകൾ ആകാതിരിക്കട്ടെ എന്ന പ്രതിജ്ഞയോടെ സെമിനാർ സമാപിച്ചു.