കോട്ടയം : തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികളും മുന്നണികളും സ്ഥാനാർത്ഥി നിർണയം നടത്തുമ്പോൾ വിശ്വകർമ്മ സമുദായത്തെ പരിഗണിക്കാത്ത സാഹചര്യത്തിൽ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലപ്രദമായി ഇടപെട്ട് പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വിശ്വകർമ്മ ഐക്യവേദി നേതൃസമ്മേളനം വ്യക്തമാക്കി.

കോട്ടയം തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളിൽ ചേർന്ന യോഗത്തിന് വൈസ് ചെയർമാൻ കെ.കെ വേണു അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ. ബി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ രഘു മലപ്പുറം പ്രമേയം അവതരിപ്പിച്ചു. കെ.കെ ചന്ദ്രൻ, ടി.കെ. സോമശേഖരൻ, അഡ്വ. സതീഷ് ടി. പത്മനാഭൻ, വിഷ്ണു ഹരി, സജീവൻ, കിളിരൂർ രാമചന്ദ്രൻ, ബാബുജി, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി പി.എസ് ചന്ദ്രൻ, കെ.കെ ചന്ദ്രൻ, എ.കെ. വിജയനാഥ് (രക്ഷാധികാരികൾ), ഡോ. ബി. രാധാകൃഷ്ണൻ (ചെയർമാൻ), കെ. കെ. വേണു, അഡ്വ. സതീഷ് ടി. പത്മനാഭൻ (വൈസ് ചെയർമാൻമാർ), ടി .കെ. സോമശേഖരൻ (ജനറൽ കൺവീനർ), രഘു മലപ്പുറം (ഖജാൻജി), വിഷ്ണു ഹരി (ഓർഗനൈസിംഗ് കൺവീനർ) എന്നിവർക്ക് പുറമേ കൺവീനർമാരായി കിളിരൂർ രാമചന്ദ്രൻ, ഇ.കെ വിദ്യാസാഗരൻ, വിജയകുമാർ മേൽവെട്ടൂർ, ടി.പി സജീവൻ, ദിനേശ് കാരിക്കൽ, വിശ്വനാഥൻ അമ്പാടി, സുരേഷ് ഒറ്റപ്പാലം, സുനിൽ മഠത്തിൽ എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബാബുജി, മുരളി കെ.ടി, പി.കെ പ്രഭാകരൻ, ഉമേഷ് കുമാർ, പ്രേമൻ ചിയ്യാരം, ബാലചന്ദ്രൻ കളിപ്പാംകുളം, ദീപുചന്ദ്രൻ, ബാബുരാജ് മലപ്പുറം തുടങ്ങിയവരെയും തിരഞ്ഞെടുത്തു.