anumodanam

വൈക്കം: കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭ വാർഷിക പൊതുയോഗം വൈക്കം സമൂഹമഠം ഹാളിൽ ഉപസഭ സെക്രട്ടറി കെ.സി കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഷികത്തോടനുബന്ധിച്ച് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. വനിതകൾക്ക് സാരിയും സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ബ്രാഹ്മണസഭ ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. എ.എച്ച് സുബ്രഹ്മണ്യം, ഗോപാലകൃഷ്ണ അയ്യർ, അർജുൻ ത്യാഗരാജയ്യർ, സുബ്രഹ്മണ്യൻ അംബികാവിലാസ്, അശ്വിൻ കൃഷ്ണമൂർത്തി എന്നിവർ പ്രസംഗിച്ചു.