കോട്ടയം : ക്‌നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ തിരുവചന എഴുത്ത് മത്സരം സംഘടിപ്പിച്ചു. അതിരൂപതാ പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ മാതൃവേദി സംഘടിപ്പിക്കുന്ന വചനം എഴുത്തു മത്സരത്തിന്റെ മന്നോടിയായാണ് അതിരൂപതാതലത്തിൽ മത്സരം നടത്തുന്നത്. അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, സെക്രട്ടറി സിൽജി സജി തുടങ്ങിയവർ നേതൃത്വം നല്കി. അതിരൂപതയിൽ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരാകുന്നവർ ജൂൺ 15 ന് ആലുവയിൽ വച്ച് നടക്കുന്ന ഗ്ലോബൽ വചന എഴുത്തു മത്സരത്തിൽ പങ്കെടുക്കും.