കോട്ടയം : ഏതാനും മാസങ്ങൾക്കു മുൻപ് തുറന്ന ചീപ്പുങ്കൽ വലിയമടക്കുളം വാട്ടർ പാർക്കിന്റെ ഫ്യൂസ് ഊരി. 13,000രൂപ കുടിശിക വരുത്തിയതിനാലാണ് ഫ്യൂസ് ഊരിയതെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
അഞ്ചു കോടി രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് അഞ്ചു ഏക്കർ സ്ഥലത്ത് നിർമ്മിച്ച വാട്ടർ പാർക്ക് അയ്മനം പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. അഞ്ച് ദിവസമായി ഇവിടെ വൈദ്യുതി ഇല്ലാത്തതിനാൽ മ്യൂസിക് ഫൗണ്ടൻ ഉൾപ്പെടെ നിശ്ചലമായതോടെ വിനോദ സഞ്ചാരികൾ തിരിച്ചു പോകേണ്ട അവസ്ഥയിലായി.