കോട്ടയം : കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ പുതിയ അംഗങ്ങളെ ചേർക്കുന്നതിനും നിലവിലുള്ള അംഗങ്ങളുടെ അംശാദായം സ്വീകരിക്കുന്നതിനും സിറ്റിംഗ് നടത്തും. ജൂൺ 11 ന് വെള്ളാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും, 13 ന് വാകത്താനം പഞ്ചായത്തിലും, 15 ന് ചെത്തിപ്പുഴ പഞ്ചായത്തിലും, 20 ന് പായിപ്പാട് പഞ്ചായത്തിലും, 25 ന് ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലും, 27ന് വാഴൂർ പഞ്ചായത്തിലുമാണ് സിറ്റിംഗ്. അംശാദായം അടക്കാൻ വരുന്നവർ ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവ കരുതേണ്ടതാണ്. പുതിയ അംഗത്വം ആവശ്യമുള്ളവർ ജില്ലാ ഓഫിസുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ കൊണ്ടുവരണമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ : 0481 2585604.