bus

മുണ്ടക്കയം: ഇരു വൃക്കകളും തകരാറിലായ സരിതാ സന്തോഷിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് യാത്രക്കാരിൽ നിന്നും 11,500 രൂപ ശേഖരിച്ച് സ്വകാര്യ ബസ് ഉടമ മാതൃകയായി. മുണ്ടക്കയം - കൊമ്പുകുത്തി - തെക്കേമല - കോരുത്തോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഷൈബു എന്ന സ്വകാര്യ ബസ്സിന്റെ ഉടമ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി പുത്തൻപുരയ്ക്കൽ വി.എസ് അലിയാണ്, തന്റെ ബസ്സിലെ യാത്രക്കാരിൽ നിന്നും ബക്കറ്റ് ഉപയോഗിച്ച് തുക പിരിച്ചെടുത്ത് നൽകിയത്. മുണ്ടക്കയം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സരിതാ ചികിത്സ സഹായ നിധി ഭാരവാഹികളായ ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമയും ചെയർമാൻ റോയി കപ്പലുമാക്കലും ചേർന്ന് വി.എസ് അലിയിൽ നിന്നും ഏറ്റുവാങ്ങി. ബസ് കണ്ടക്ടർ അൽത്താഫ്, സിൽസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.