mg

കോട്ടയം : എം.ജി സർവകലാശാല ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക പ്രവശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിന് എല്ലാ കോളേജുകളിലും സൗജന്യ ഹെൽപ്പ് ഡെസ്‌കുകൾ തുടങ്ങി. 176 കോളജുകളിലായി അൻപതിനായിരത്തിലധികം സീറ്റുകളാണുള്ളത്.

സർവകലാശാല ക്യാപ് വെബ്‌സൈറ്റിലെ (https://cap.mgu.ac.in) പ്രോഗ്രാംകോളജ് കോമ്പിനേഷനുകൾ പരിശോധിച്ച് ആവശ്യമായ ഓപ്ഷനുകൾ മനസിലാക്കിയാണ് അപേക്ഷ നൽകേണ്ടത്. സ്‌പോർട്‌സ്/കൾച്ചറൽ/ ഭിന്നശേഷി വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും പ്രവേശനത്തിന് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.