വൈക്കം: വൈക്കം ജനമൈത്രി പൊലീസിന്റേയും ജനമൈത്രി സമിതിയുടേയും നേതൃത്വത്തിൽ വൈക്കം ഉപജില്ലയിലെ 21 സ്‌കൂളുകളിലെ 121 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുമുണ്ടായിരുന്നു. വൈക്കം ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ദ്വിജേഷ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി സി.ആർ.ഒ ജോർജ് മാത്യു, ജനമൈത്രി സമിതി കോ-ഓർഡിനേറ്റർ പി.എം സന്തോഷ്‌കുമാർ, ബീറ്റ് ഓഫീസർ വി.ടി ശ്രീനിവാസൻ, സമിതി അംഗങ്ങളായ കെ.ശിവപ്രസാദ്, എം.ഒ വർഗ്ഗീസ്, ടി.സജീവ്, ടി.ആർ സുരേഷ്, വി.എസ് രവീന്ദ്രൻ, ആശ ബിജു, ലൈല ജയരാജ്, ജിസ്‌പോൾ, ജബ്ബാർ ഒമാൻജെറ്റ് എന്നിവർ പ്രസംഗിച്ചു.