കോട്ടയം : ജില്ലാതല സ്‌കൂൾ പ്രവേശനോൽസവം ജൂൺ മൂന്നിന് കുമരകം ജി.വി.എച്ച്.എസ്.എസിൽ നടക്കും. രാവിലെ 9.30 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി.എസ്.പുഷ്പമണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു എന്നിവർ പങ്കെടുക്കും. ലഹരി വിരുദ്ധ പ്രോജക്ട് 'വന്ദനം' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി നിർവഹിക്കും.