mannidichil

മുണ്ടക്കയം : കനത്ത മഴയിൽ മുണ്ടക്കയം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന്റെ മതിലുകൾ നിലംപൊത്തി. നാളുകൾക്ക് മുൻപ് സ്വകാര്യവ്യക്തി യാതൊരു നിയന്ത്രണവും ഇല്ലാതെ നടത്തിയ മണ്ണെടുപ്പാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം. ഏതാനും ദിവസം മുമ്പ് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞിരുന്നു. തുടർന്ന് മണ്ണിടിച്ചിൽ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. റസ്റ്റ് ഹൗസിന്റെ കെട്ടിടത്തിനും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.