വാഴൂർ: ശക്തമായ കാറ്റിൽ പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മാവിന്റെ ശിഖരം ഒടിഞ്ഞു വീണു. വാഴൂർ ഗ്രാമപഞ്ചായത്തംഗം എസ്.അജിത്കുമാറിന്റെ വീട്ടുമുറ്റത്തെ മാവാണ് കാറ്റിൽ ഒടിഞ്ഞു വീണത്. കാറിന് കേടുപാടുകൾ സംഭവിച്ചു. വീടിനോട് ചേർന്നുള്ള ഷെഡ്ഡും തകർന്നു. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം.