പൊൻകുന്നം: വെള്ളം കോരുന്നതിനിടെ കിണറിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് കിണറ്റിൽ വീണ വൃദ്ധയെ രക്ഷപ്പെടുത്തി.പൊൻകുന്നം വടക്കുംഭാഗം തുണ്ടത്തിൽ ഭവാനിയമ്മയാണ് (68) ഇന്നലെ രാവിലെ കിണറ്റിൽ വീണത്. അയൽക്കാരുടെ സമയോചിത ഇടപെടലാണ് ഭവാനിയമ്മയെ രക്ഷിച്ചത്. പരിക്കുകളില്ല.