വൈക്കം: മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു.ചെമ്പ് പനങ്ങാവ് ഭാഗത്ത് കിഴക്കെ കാട്ടാംപ്പള്ളിൽ വീട്ടിൽ സദാനന്ദൻ (58) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെ മുറിഞ്ഞപുഴ കടവിന് സമീപമായിരുന്നു അപകടം. മത്സ്യതൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ മുങ്ങിയെടുത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ : തങ്കച്ചി. മക്കൾ : സനന്ദു, സംഗീത. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.