mohanan-pp

മുണ്ടക്കയം: പത്ത് വയസുകാരിയെ പീഡിപ്പിച്ച കരാട്ടെ അദ്ധ്യാപകന് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ. മുണ്ടക്കയം മുറികല്ലുംപുറം വിടശ്ശേരിൽ വീട്ടിൽ മോഹനൻ പി.പിയെയാണ് (51) ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ജഡ്ജ് റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത് .

പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കഴിഞ്ഞ സെപ്തംബർ 17നായിരുന്നു കേസിനാസ്പദമായ സംഭവം.മുണ്ടക്കയം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയിരുന്ന ഷൈൻ കുമാറാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്കുട്ടർ അഡ്വ.ജോസ് മാത്യു തയ്യിൽ ഹാജരായി.