iti

കോട്ടയം : വ്യാവസായിക പരിശീലനവകുപ്പിന്റെ കീഴിലുള്ള 12 ഐ.ടി.ഐകളിൽ 13 ട്രേഡുകളിലായി സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡ് വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ള 260 സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തൊഴിലാളി ക്ഷേമനിധി ബോർഡ് വെബ്‌സൈറ്റായ www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി : ജൂൺ 30. പത്താം ക്ലാസ് പാസായവർക്കാണ് അർഹതയുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബോർഡിൽ നിന്ന് പ്രതിമാസം 300 രൂപ സ്‌റ്റൈപെന്റ് നല്കും. ധനുവച്ചപുരം, ചാക്ക, ആറ്റിങ്ങൽ, കൊല്ലം, ഏറ്റുമാനൂർ, ചെങ്ങന്നൂർ, കളമശ്ശേരി, ചാലക്കുടി, മലമ്പുഴ, അഴീക്കോട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഐ.ടികളിലാണ് പ്രവേശനം.