കോട്ടയം : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജിൽ യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജൂൺ 30 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്. അപേക്ഷകർ 17 വയസ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. സർട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലസ്ടു യോഗ്യത ഉള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററൽ എൻട്രി വഴി ആറുമാസം കൊണ്ട് പൂർത്തിയാക്കാം. https://app.srccc.in/