കടനാട്: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹനടപടികൾക്കെതിരെ പഞ്ചായത്ത് ഓഫീസ് പടിക്കൽ ബി.ജെ.പി ധർണ നടത്തി.
ധർണസമരം സംസ്ഥാന കമ്മിറ്റി അംഗം സോമൻ തച്ചേട്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാർ പാലക്കുഴിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ.മുരളീധരൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജെയിംസ് വടക്കേട്ട്, ന്യൂനപക്ഷമോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ് റോജൻ ജോർജ്, എൻ.കെ.രാജപ്പൻ, ചന്ദ്രൻ കവളംമാക്കൽ, ടോമി കുന്നത്തൂർ, എം.കെ സാജൻ, മധു ഇളമ്പ്രക്കോടം, ബിജു കൊല്ലപ്പള്ളി, അനിൽ അറക്കൽ, തോമസ്, ശശിധരൻ, പ്രസാദ്, ബെന്നി, രാജു കെ.കെ, ജിനു എം.കെ എന്നിവർ പ്രസംഗിച്ചു.