വലവൂർ: എസ്.എൻ.ഡി.പി യോഗം 162ാം നമ്പർ ശാഖയിലെ 19ാമത് ഗുരുദേവ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ചേർന്ന സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ.ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.എൻ.ശശി വാകയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ആർ.മനോജൻ കൊണ്ടൂർ സ്വാഗതം പറഞ്ഞു. 'ഗുരുദേവന്റെ മായാലീലകൾ' എന്ന വിഷയത്തിൽ ഡോ.എം.എം.ബഷീർ മുഖ്യപ്രഭാഷണം നടത്തി. അനീഷ് പുല്ലുവേലിൽ, സരസമ്മ ബാലകൃഷ്ണൻ, തങ്കമ്മ ചെല്ലപ്പൻ,സിബി ചിറ്റാട്ടിൽ എന്നിവർ സംസാരിച്ചു.