വൈക്കം: വൈക്കം കാർഷികഗ്രാമ വികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വൈക്കം ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഹാളിലാണ് വോട്ടെടുപ്പ്. വോട്ട് ചെയ്യാനെത്തുന്നവർ ബാങ്കിന്റെ തിരിച്ചറിയൽ കാർഡിനൊപ്പം ഏതെങ്കിലും സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡും ഹാജരാക്കേണ്ടതാണ്.