കോട്ടയം: ജോൺ എബ്രഹാമിന്റെ 37ാമത് ചരമവാർഷികദിനമായ നാളെ സി.എം.എസ് കോളേജിൽ കോട്ടയം ഫിലിം സൊസൈറ്റി ചലച്ചിത്ര അക്കാദമിയുടെയും സി.എം.എസ് കോളേജിന്റെയും സഹകരണത്തോടെ 'ജോൺ എബ്രഹാം സ്മൃതി 'എന്ന പേരിൽ ഏകദിന ചലച്ചിത്രമേള നടത്തുമെന്ന് കോട്ടയം ഫിലിം സൊസൈറ്റി പ്രസിഡന്റ് ജയരാജ്, സെക്രട്ടറി പ്രദീപ് നായർ, സജി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജോൺ രചനയും സംവിധാനവും നിർവഹിച്ച ' ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, അഗ്രഹാരത്തിലെ കഴുത,അമ്മ അറിയാൻ 'എന്നിവയോടൊപ്പം മാദ്ധ്യമ പ്രവർത്തകൻ പ്രേംചന്ദ് സംവിധാനം ചെയ്ത 'ജോൺ ' എന്ന ചിത്രവും പ്രദർശിപ്പിക്കും.രാവിലെ 10ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം നിർവഹിക്കും. സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ്.സി.ജോഷ്വാ,ജോൺ എബ്രഹാമിന്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. സമാപന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ മുഖ്യതിഥിയാകും