പാലാ: പാലാ നഗരത്തിൽ നിന്ന് വെള്ളമിറങ്ങിയതോടെ പൊതുഇടങ്ങളും വ്യാപാരസ്ഥാപനങ്ങളും ശുചീകരിച്ചു. കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ വ്യാപാരസ്ഥാപനങ്ങളിൽ ഉൾപ്പെടെ വെള്ലം കയറിയിരുന്നു. പാലാ ഫയർഫോഴ്‌സ്, പാലാ പൊലീസ്, നഗരസഭാ ജീവനക്കാർ, ബസ് തൊഴിലാളികൾ തുടങ്ങിയവർ കൊട്ടാരമറ്റം ബസ് സ്റ്റാന്റ് വൃത്തിയാക്കുന്നതിന് നേതൃത്വം നൽകി. നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ, വൈസ് ചെയർമാൻ ലീനാ സണ്ണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, കൗൺസിലർ ജോസ് ചീരാംകുഴി തുടങ്ങിയവർ ശുചീകരണത്തിന് മേൽനോട്ടം വഹിച്ചു.