നീണ്ടൂർ: എസ്.എൻ.ഡി.പി യോഗം 973ാം നമ്പർ നീണ്ടൂർ ശാഖയിൽ ഗുരുകൃപ പഠനക്യാമ്പിന് തിരിതെളിഞ്ഞു. ശാഖ പ്രസിഡന്റ് യു.കെ ഷാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി വി.ടി സുനിൽ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് എ.എൻ, സന്തോഷ് കെ.ആർ, ജലജ സുരേഷ്, ശിവജിത്ത് കെ.ആർ, ഷാജി എ.ഡി, എം.വി.വിനീഷ് എന്നിവർ പ്രസംഗിച്ചു. കെ.എം രോഹിണി, ആർച്ച സുനിൽ, രതീഷ് കുമാർ.എസ് എന്നിവർ ക്ലാസ് നയിച്ചു.
ഇന്ന് രാവിലെ 9.30ന് സുരേഷ് നാരായണൻ ക്ലാസ് നയിക്കും. 10.30ന് ശ്രീനാരായണ ശാരദ വിദ്യാമന്ത്രാർച്ചന, വിശേഷാൽ ഗുരുപൂജ. ഉച്ചകഴിഞ്ഞ് 1.30ന് ഡോ.ബീന സുരേഷ് ചിങ്ങവനം ക്ലാസ് നയിക്കും. 3ന് നടക്കുന്ന സമാപന സമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് യു.കെ ഷാജി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ എ.ജി. ദിലീപ്കുമാർ, വി.ടി സുനിൽ, ഷാജി എ.ഡി, വിദ്യാപ്രകാശ്, പി.ആർ.സന്തോഷ്, മാസ്റ്റർ അഭിഷേക് പി, ഡി.ഉദയഭാനു എന്നിവർ പ്രസംഗിക്കും.