കോട്ടയം : കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്ത രണ്ടുമാസം നീണ്ട അവധിക്കാല ക്ലാസ് ഇന്ന് സമാപിക്കും. രാവിലെ 9 മുതൽ കുട്ടികളുടെ അരങ്ങേറ്റം. ഉച്ചയ്ക്ക് 12.30 ന് സമാപന സമ്മേളനം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. എക്‌സിക്യുട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാജി വേങ്കടത്ത്, റബേക്ക ബേബി, ഐപ്പ് നന്ത്യാട് ബഷീർ, ലൈബ്രറി എക്‌സിക്യുട്ടീവ് സെക്രട്ടറി കെ.സി.വിജയകുമാർ എന്നിവർ പ്രസംഗിക്കും