കോട്ടയം: എസ്.എൻ.ഡി.പി യോഗം ടൗൺ ബി ശാഖയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായുള്ള വിദ്യാഗോപാല മന്ത്രാർച്ചന ജൂൺ ഒന്നിനു രാവിലെ 10 മുതൽ നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ മേൽ ശാന്തി രതീഷ് ശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. 11 മുതൽ അരുവി അരുവിപ്പുറം ( അദ്ധ്യാപിക ശിവഗിരി എച്ച്.എസ്.എസ് വർക്കല ) നയിക്കുന്ന മോട്ടിവേഷൻ ക്ലാസ് . താത്പര്യമുള്ളവർ ശാഖാ ആഫീസിൽ 50 രൂപ അടച്ച് പേര് രജിസ്റ്റർ ചെയ്യണം .പൂജയ്ക്കാവശ്യമായ പൂക്കൾ കൊണ്ടു വരണം.