sad

കോട്ടയം: സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക്‌ ജോലി ലഭിക്കുന്ന പദ്ധതിയായ സമാശ്വാസ തൊഴിൽദാനപദ്ധതി അട്ടിമറിക്കാനുള്ള

നീക്കത്തിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി ബോബിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സോജോ തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അക്ഷറഫ് പറപ്പള്ളിൽ, ട്രഷറർ സഞ്ജയ് എസ് നായർ എന്നിവർ പ്രസംഗിച്ചു.