ചങ്ങനാശേരി : മതുമൂലയ്ക്ക് സമീപം നിയന്ത്രണം വിട്ട മിനിലോറി ഓട്ടോയിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പറാൽ കണ്ടങ്കരി സണ്ണി ജയിംസിനും, ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി വരികയായിരുന്ന മിനി ലോറി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. തുടർന്ന് മരത്തിലിടിച്ചാണ് നിന്നത്. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ ചങ്ങനാശേരി ജന.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.